ആലപ്പുഴ: കളക്ടറുടെ ഉത്തരവ് അവഗണിച്ച് പൊലീസും ജനപ്രതിനിധികളുടെ ഒത്താശയോടെ ചിലവ്യക്തകൾക്കായി അമ്മയുടെ പറമ്പിലെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ച് മാറ്റിയ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ചേർത്തല എരമല്ലൂർ ചാണിപറമ്പിൽ കുഞ്ഞുമണി ദിവാകരന്റെ മകൾ സരിത വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. താനും വൃദ്ധയായ അമ്മയും തനിച്ചാണ് താമസിക്കുന്നത്. പ്രദേശവാസികളായ ചിലർ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ചേർത്തല ഡിവൈ .എസ്.പി, അരൂർ പൊലീസ് എന്നിവർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സരിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.