ആലപ്പുഴ: ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി കുട്ടനാട്ടിൽ പുതുവത്സര സമ്മാനമായി എല്ലാവർക്കും സൗജന്യമായി കുടിവെള്ളം എത്തിക്കാനുള്ള തീരുമാനം എടുക്കണമെന്ന് കുട്ടനാട് നേറ്റീവ്സ് കമ്മ്യൂണിറ്റി പ്രസിഡന്റ് കുര്യൻ ജെ.മാലൂർ വാച്ചാപറമ്പിൽ ആവശ്യപ്പെട്ടു. പുളിങ്കുന്ന്, കൈനകരി, കാവാലം, നീലംപേരൂർ എന്നിവടങ്ങളിൽ കുടിവെള്ളം അടിയന്തരമായി എത്തിക്കണം. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ മദ്യവും മയക്കുമരുന്നും സുലഭമായി എത്തിക്കുന്നവരെ കണ്ടെത്തുന്നതിന് എം.പിയും എം.എൽ.എയും ഫലപ്രദമായി ഇടപെടണമെന്നും കുര്യൻ ജെ.മാലൂർ വാച്ചാപറമ്പിൽ ആവശ്യപ്പെട്ടു.