manmohan-anusmaranam

മാന്നാർ: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ സുപ്രധന പദ്ധതികൾ രാജ്യത്തിന് സമ്മാനിച്ച പ്രധനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിംഗ് എന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.ആർ മുരളിധരൻ പറഞ്ഞു. മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഡോ. മൻമോഹൻ സിംഗ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ചാക്കോ, സുജിത്ത് ശ്രീരംഗം, അഡ്വ.കെ. വേണുഗോപാൽ, ടി.കെ ഷാജഹാൻ, കെ.ബാല സുന്ദരപ്പണിക്കർ, ടി.എസ് ഷെഫീക്ക്, സന്തോഷ്കുമാർ, അനിൽ മാന്തറ, കല്യാണകൃഷ്ണൻ, കെ.സി പുഷ്പലത, അൻസിൽ അസിസ്, പ്രദീപ്ശാന്തി സദനം, ഹസീന സലാം, രാജേന്ദ്രൻ ഏനാത്ത്, ഷംഷാദ്, പ്രമോദ് കണ്ണാടിശ്ശേരിൽ, ഹരി കിംകോട്ടേജ്, ചന്ദ്രശേഖരൻ, പി.ബി സലാം, സിന്ധു പ്രശോഭ്, ഹരിപാലമൂട്ടിൽ, സുജ, രാഗേഷ്, ബിജു, അജിത്ത് വേളൂർ എന്നിവർ സംസാരിച്ചു.