jayaraj

ആലപ്പുഴ: ലഹരി കേസിൽ യു.പ്രതിഭ എം.എൽ.എയുടെ മകനെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. മലപ്പുറത്തേക്കാണ് മാറ്റിയത്. ആലപ്പുഴയിൽ സ്ഥാനമേറ്റെടുത്തിട്ട് മൂന്ന് മാസം തികഞ്ഞിട്ടില്ല. വിരമിക്കാൻ അഞ്ച് മാസം മാത്രമേ ശേഷിക്കുന്നുള്ളൂ.

തിങ്കളാഴ്ച ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരുടെയും അസിസ്റ്റന്റ് കമ്മിഷണർമാരുടെയും സ്ഥലംമാറ്റ ഉത്തരവിലാണ് പി.കെ. ജയരാജും ഉൾപ്പെട്ടത്. മൂന്ന് മാസത്തിനുള്ളിൽ ലഹരിക്കേസുകളിൽ നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും, ബിനാമി കള്ള്ഷാപ്പ് നടത്തിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയിൽ സ്വാധീനമുള്ള ഉന്നതരുടെ ഇടപെടലിനെ തുടർന്നാണ് അടിയന്തരസ്ഥലംമാറ്റമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എക്സൈസ് ജീവനക്കാരും അമർഷത്തിലാണ്. അതേസമയം,​ സ്ഥലം മാറ്റിയത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

 സ്ഥ​ലം​മാ​റ്റ​വി​വാ​ദം അ​നാ​വ​ശ്യം​:​ ​മ​ന്ത്രി​ ​രാ​ജേ​ഷ്

​യു.​ ​പ്ര​തി​ഭ​ ​എം.​എ​ൽ.​എ​യു​ടെ​ ​മ​ക​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​ ​ക​ഞ്ചാ​വ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ആ​ല​പ്പു​ഴ​ ​എ​ക്‌​സൈ​സ് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​പി.​കെ.​ ​ജ​യ​രാ​ജി​ന്റെ​ ​സ്ഥ​ലം​മാ​റ്റ​ത്തി​ലേ​ത് ​അ​നാ​വ​ശ്യ​ ​വി​വാ​ദ​മാ​ണെ​ന്ന് ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​പ​റ​ഞ്ഞു.​ 15​ ​എ​ക്‌​സൈ​സ് ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​മാ​ർ,​ 25​ ​അ​സി.​ ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​ർ​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​പ്ര​മോ​ഷ​ൻ​ ​ട്രാ​ൻ​സ്ഫ​ർ​ ​ഓ​ർ​ഡ​റാ​ണ് ​പു​റ​ത്തി​റ​ക്കി​യ​ത്.​ ​മാ​ദ്ധ്യ​മ​വാ​ർ​ത്ത​ക​ൾ​ ​ക​ണ്ടാ​ൽ​ ​ഒ​രാ​ളെ​ ​മാ​ത്രം​ ​മാ​റ്റി​യെ​ന്ന് ​തോ​ന്നും.​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ണ്ടാ​യ​ ​സ്ഥ​ലം​ ​മാ​റ്റ​മാ​ണി​ത്.​ ​ഡി.​പി.​സി​ ​കൂ​ടാ​ൻ​ ​താ​മ​സി​ച്ച​തി​നാ​ലാ​ണ് ​പ​ട്ടി​ക​ ​വൈ​കി​യ​ത്.​ ​ഈ​ ​ക​ല​ണ്ട​ർ​ ​വ​ർ​ഷം​ത​ന്നെ​ ​ഉ​ത്ത​ര​വി​റ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​വീ​ണ്ടും​ ​ഡി.​പി.​സി​ ​കൂ​ടേ​ണ്ടി​വ​രും.​ ​കേ​സ​ന്വേ​ഷ​ണം​ ​കാ​ര്യ​ക്ഷ​മ​മാ​യാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​അ​തി​ൽ​ ​ബാ​ഹ്യ​ഇ​ട​പെ​ട​ലു​ക​ളൊ​ന്നും​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ ​സ​ർ​ക്കാ​രി​ന്റെ​ ​എ​ന്തെ​ങ്കി​ലും​ ​ത​ല​യി​ൽ​ ​ചാ​രാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ത്തു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.