ambala

അമ്പലപ്പുഴ : കടലോര,​ കയലോര മേഖലയിലെ മത്സ്യബന്ധന -അനുബന്ധ ത്തൊഴിലാളികൾക്കായി നടപ്പിലാക്കിയ സമ്പാദ്യ സമാശ്വാസ പദ്ധതി അട്ടിമറിക്കാനുള്ള ഇടതു സർക്കാർ നീക്കത്തിനെതിരെ സമരവുമായി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ രംഗത്ത്.

വളഞ്ഞവഴിയിൽ മത്സ്യഫെഡ് ജില്ലാ ഓഫീസിനോട്‌ ചേർന്ന് ഉദ്യോഗസ്ഥർ പണം സ്വീകരിക്കുന്നതിനിടയിലാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. കണ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഷിനോയ്,ബ്ലോക്ക്‌ പ്രസിഡന്റ്‌ ഗിരീഷ് വിശ്വംഭരൻ,എൻ.വിജയൻ, ജി.ഗോപകുമാർ,ആർ.രാജുമോൻ,കെ. ബാബു,എ.സഹദ് തുടങ്ങിയവർ നേതൃത്വം നൽകി.വിഹിതം അടയ്ക്കാനെത്തിയ മത്സ്യത്തൊഴിലാളികളും സമരത്തിൽ പങ്കുചേർന്നു.