
മുഹമ്മ: മണ്ണഞ്ചേരി പടിഞ്ഞാറേ മഹല്ല് ആപ്പൂര് മുഹിയുദ്ദീൻ ജുമുഅ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വലാത്ത്, മജ്ലിസുന്നൂർ വാർഷിക ദുആ സമ്മേളനം നടത്തി. മസ്ജിദ് അങ്കണത്തിൽ നടന്ന സമ്മേളനം മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് പ്രസിഡന്റ് എസ്. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡൻ്റ് ഷാജഹാൻ ആപ്പൂർ അദ്ധ്യക്ഷനായി. ആത്മീയ പ്രഭാഷണത്തിനും പ്രാർത്ഥനക്കും മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖത്വീബ് സയ്യിദ് അലിയ്യുൽ ബുഖാരി തങ്ങൾ അൻവരി മണ്ണാർക്കാട് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിയാദ് സ്വാഗതം പറഞ്ഞു.