zilla

ആലപ്പുഴ: ശുഭവാർത്തകളും വികസന സ്വപ്നങ്ങളും പ്രതീക്ഷയാക്കിയാണ് ആലപ്പുഴയുടെ പുതുവർഷം ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യം വികസനം മുതൽ വൻകിട പദ്ധതികൾ വരെ നീളുന്നതാണ് ജില്ലയുടെ പുത്തൻ പ്രതീക്ഷകൾ. ആലപ്പുഴയുടെ നട്ടെല്ലായ ടൂറിസത്തിനും തീരദേശത്തിനും വിഭാവനം ചെയ്തിട്ടുള്ള പദ്ധതികൾ യാഥാർത്ഥ്യമായാൽ ആലപ്പുഴ യഥാർത്ഥ വെനീസിനെ വെല്ലും. നഗരത്തിലെ കനാലുകൾ സൗന്ദര്യവത്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന റെയിൽവേ സ്റ്റേഷനുകളി നവീകരണം പുരോഗമിക്കുന്നു. കാത്തിരിപ്പിനൊടുവിൽ ജില്ലാക്കോടതിപ്പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. ആലപ്പുഴ മൊബിലിറ്റി ഹബിനും ഉണർവുണ്ടാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. പതിറ്റാണ്ടുകളായി കായിക സ്വപ്നങ്ങളെ മുരടിപ്പിച്ചെന്ന പേരുദോഷം മാറ്റാൻ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയവും പുതുവർഷത്തിൽ യാഥാർത്ഥ്യമാകും. പ്രാദേശിക തൊഴിൽസാദ്ധ്യതയും വരുമാനവും ഉറപ്പുവരുത്താൻ പുത്തൻ പദ്ധതികൾ കൂടി ആവിഷ്ക്കരിച്ച് പ്രാവർത്തികമാക്കേണ്ടതുണ്ട്.

പൊളിയാവണം ടൂറിസം

#കൈനകരി ഹൗസ് ബോട്ട് ടെർമിനൽ ആധുനിക നിലവാരത്തിലുയരണം

#കായൽ ടൂറിസം സർക്യൂട്ട് വികസിപ്പിക്കണം

#ആലപ്പുഴ പൈതൃക പദ്ധതി വേഗം കൂട്ടണം

# മറീന കം പോർട്ട് പദ്ധതി യാഥാർത്ഥ്യമാകണം

#കായംകുളം തുറമുഖ വികസനം

#നെഹ്റുട്രോഫി പവലിയൻ നവീകരിക്കണം

കുതിക്കണം കായികം

#ഇ.എം.എസ് സ്റ്റേഡിയം പണി പൂർത്തിയാകുമെന്ന് പ്രതീക്ഷ

#ജില്ലയിൽ 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക് യാഥാർത്ഥ്യമാകും

#വിജയക്കുതിപ്പിലാണ് ആലപ്പുഴ സായിയിലെ കായികതാരങ്ങൾ

വെള്ളംകുടി മുട്ടരുത്

#കുട്ടനാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകണം

#പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ച് സമഗ്ര വികസനം സാദ്ധ്യമാക്കണം

ഓടണം ഗതാഗതം

#എ.സി റോഡ് നവീകരണം പൂർത്തിയാകും

#ജലഗതാഗതത്തിന് കൂടുതൽ സോളാർ ബോട്ടുകൾ

#കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് പ്രിയമേറും

#വലിയഴീക്കൽ മുതൽ ചെല്ലാനം വരെ തീരദേശ നിർമ്മാണം

# റോഡ് അപകടങ്ങൾ കുറയ്ക്കാൻ കൂടുതൽ നടപടികൾ

#വലിയഴീക്കൽ മുതൽ ചെല്ലാനും വരെ തീരദേശ ഹൈവേ

#ദേശീയപാതയോരത്ത് ട്രാവൽ ലോഞ്ചുകൾ വരണം

# പടഹാരം , പെരുമ്പളം പാലങ്ങൾ തുറക്കും

വിളയണം കൃഷി

#കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരങ്ങൾ നൽകണം

#നെല്ലുത്പാദനം വർദ്ധിപ്പിക്കണം

#കുട്ടനാട് പാക്കേജ് പ്രവൃത്തികൾക്ക് വേഗം കൂട്ടണം

#മത്സ്യ - പച്ചക്കറി കൃഷിയിലേക്ക് യുവാക്കളെ ആകർഷിക്കണം

കുരുക്കാകരുത് കയർ

#കയർ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം

#കൂടുതൽ വിദേശ ഓർഡറിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം

#വിലസ്ഥിരതയും മികച്ച വേതനവും ഉറപ്പാക്കണം

#യുവാക്കളെ തൊഴിൽ പരിശീലിപ്പിക്കണം

ഒഴിയണം മാലിന്യമല

#ജില്ലയിലെ മാലിന്യ കൂമ്പാരങ്ങൾ ഒഴിയണം

#കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് പുതിയ പ്ലാന്റ് തുറക്കണം

#മത്സ്യവ്യവസായ മേഖലയിൽ മലിനജല സംസ്‌കരണ ശാല വേണം