ആലപ്പുഴ:തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് മുതൽ അടച്ചു തുടങ്ങാനും ജനുവരി മൂന്നോടെ പൂർണമായും അടയ്ക്കാനും ഉപദേശക സമിതി യോഗം തീരുമാനിച്ചു.ജില്ലാ കളക്ടർ അലക്സ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നിലവിൽ ബണ്ടിന്റെ 28 ഷട്ടറുകൾ തുറന്നു കിടക്കുകയാണ്. ജനുവരി മൂന്നിന് ഷട്ടറുകൾ പൂർണമായും അടച്ച ശേഷം കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് ക്രമീകരിക്കും.മത്സ്യത്തൊഴിലാളികൾ, കർഷകർ തുടങ്ങിയവരുടെ ആവശ്യങ്ങളും നിർദേശങ്ങളും ചർച്ച ചെയ്ത ശേഷമാണ് തീരുമാനം.സബ് കളക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി, മത്സ്യത്തൊഴിലാളി,കർഷകസംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.