തുറവൂർ: കുത്തിയതോട് ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ 11-ാം ദിവസമായ ഇന്ന് രാവിലെ 8.30ന് പുല്ലയിൽ ഇല്ലം ശ്രീവത്സൻ നമ്പൂതിരിയുടെ പ്രഭാഷണം, 10ന് ഐരാപുരം അജിത് നമ്പൂതിരിയുടെ പ്രഭാഷണം, 11.30 ന് ഗുരുവായൂർ സി.പി. നായരുടെ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് ശ്രീമദ് ഭാഗവത പാരായണം, 2 ന് മമ്മിയൂർ വിജയലക്ഷ്മിയുടെ പ്രഭാഷണം, വൈകിട്ട് 3.30 ന് കിഴക്കേടത്ത് മാധവൻ നമ്പൂതിരിയുടെ പ്രഭാഷണം, 5 ന് കറുത്തമശ്ശേരി രാജേഷ് നാരായണൻ ഇളയതിന്റെ പ്രഭാഷണം, 7ന് കോഴിക്കോട് കൂളത്തൂർ ആശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8 ന് പറവൂർ ജ്യോതിഷിന്റെ പ്രഭാഷണം.