മാന്നാർ: കുട്ടംപേരൂർ വൈ.എം.സി.എ ക്രിസ്തുമസ്,​ നവവത്സര ആഘോഷം നാളെ ഉച്ചക്ക് 2 ന് വൈ.എം.സി.എ ഹാളിൽ നടക്കും. വൈ.എം.സി.എ പ്രസിഡന്റ്‌ മാത്യു ജി.മനോജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.കെ.എൽ.മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തും. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടറി തോമസ് ജോൺ അറിയിച്ചു.