
മാവേലിക്കര: ശതാബ്ദി ആഘോഷിക്കുന്ന ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ 91-ാംമത് വാർഷികപൊതുയോഗം ബാങ്ക് പ്രസിഡന്റ് കോശിഅലക്സിന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് അങ്കണത്തിൽ നടന്നു. ചടങ്ങിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഷിക റിപ്പോർട്ടും കണക്കും ബൈല ഭേദഗതിയും സെക്രട്ടറി കെ.എസ്.ജയപ്രകാശ് അവതരിപ്പിച്ചു. ബാങ്ക് ഭരണ സമിതിയംഗം ബി.വിശ്വനാഥൻ സ്വാഗതം പറഞ്ഞു. സഹകാരികളായ ആർ.ഗംഗാധരൻ, പ്രൊ.വി.വാസുദേവൻ, കെ.രാമചന്ദ്രൻപിള്ള, പി.പുരുഷൻ, ഭരണ സമിതിയംഗങ്ങളായ എം.വിശ്വകുമാർ, എം.റഹിയാനത്ത്, കെ.ബിനു, കെ.സദാശിവൻ, അഡ്വ.കെ.പി.വരുൺ, ജെ.സ്റ്റീഫൻ, സുനിത ഭാസ്കർ, കെ.എൻ.സോമൻ എന്നിവർ സംസാരിച്ചു. ബാങ്ക് ഭരണ സമിതിയംഗം കെ.ഇ.നാരായണൻ നന്ദി പറഞ്ഞു.