
മാന്നാർ: കുട്ടമ്പേരൂർ എ 1166-ാം നമ്പർ ചെങ്ങന്നൂർ ചെറുകിട വ്യവസായി ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ചെറുകിട വ്യവസായികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും സബ്സിഡിയോടെ വായ്പ നൽകുന്ന സബ്സിഡി മേള നടത്തി.സംഘം പ്രസിഡന്റ് മാന്നാർ മന്മഥന്റെ അദ്ധ്യക്ഷതയിൽ ചെങ്ങന്നൂർ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സെക്രട്ടറി ശ്രീലേഖ ടി.വി, സന്ധ്യ വിമിരാജ്, വൈ.ശ്യാമിലി, ശ്രീജ പി.ആർ, മഞ്ജു.എസ്, അമ്പി കുട്ടൻ എന്നിവർ സംസാരിച്ചു.