കുട്ടനാട്: മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10ന് ആശാന്റ് വസതിയിൽ നിന്ന് ആരംഭിച്ച് 15ന് രാമങ്കരിയിലെത്തുന്ന നവോത്ഥാന സന്ദേശ യാത്രയ്ക്ക് വീകരണം നൽകുന്നതിന്റെ ഭാഗമായി, കുട്ടനാട് താലൂക്ക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3ന് രാമങ്കരി എസ്.എൻ.ഡി.പി യോഗം ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാഗതസംഘം കമ്മിറ്റിയെ തിരഞ്ഞെ‌ടുക്കും . യോഗത്തിൽ കുട്ടനാട് താലൂക്ക് സമിതി പ്രസിഡന്റ് രാമങ്കരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എൻ.എ.തോമസ് സ്വാഗതം പറയും .