ഹരിപ്പാട്: ശ്രീകേരള വർമ്മ മെമ്മോറിയൽ കാർത്തികപ്പള്ളി താലൂക്ക് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്റ്‌ ഇളനെല്ലൂർ തങ്കച്ചൻ അദ്ധ്യക്ഷനായി. അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ് ഉദ്ഘാടനം ചെയ്തു. പു.ക.സ ഹരിപ്പാട് ഏരിയ പ്രസിഡന്റ് ‌ ബി.വിജയൻ നായർ മുഖ്യ പ്രഭാഷണം നടത്തി. എ.അബ്ദുൽ ലത്തീഫ്, എം.പദ്മ കുമാർ, ബഹുലേയൻ, വിജയകുമാർ, പി.സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി സി.എൻ.എൻ നമ്പി സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്. ശങ്കർ നന്ദിയും പറഞ്ഞു.