ghj

ഹരിപ്പാട് : സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നം കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം, സ്വാഗത സംഘം ചെയർമാൻ ടി.കെ ദേവകുമാർ, ജനറൽ കൺവീനർ എം.സത്യപാലൻ, കൺവീനർ സി.പ്രസാദ്, ട്രഷറർ സി.ശ്രീകുമാർഉണ്ണിത്താൻ , അഡ്വ.ടി.എസ് താഹ എന്നിവർ സംസാരിച്ചു. അഡ്വ.എം.എം അനസലി സ്വാഗതവും പി.ടി.മധു നന്ദിയും പറഞ്ഞു.