thankappan

ചെന്നിത്തല: തെരുവ് നായ ശല്യം രൂക്ഷമായതോടെ ചെന്നിത്തല പുത്തൻകോട്ടയ്ക്കകം ഭാഗത്ത് പത്ര ഏജന്റ് ഉൾപ്പെടെ 2 പേർക്ക് കടിയേറ്റു. പുത്തൻകോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടിൽ വിജയമ്മ (80), കേരള കൗമുദി ഏജന്റും വിതരണക്കാരനുമായ പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ വീട്ടിൽ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണ് കടിയേറ്റത്. പുത്തൻകോട്ടയ്ക്കകം വിളയിൽ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ച് വരികയാണ്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയിൽ തങ്കപ്പന്റെ കാലിന് കടിയേൽക്കുകയായിരുന്നു. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം ഏറുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. തെരുവ് നായുടെ കടിയേറ്റ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.