
അമ്പലപ്പുഴ : അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ 'ജീവനം' സപ്തദിന എൻ.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് ലഹരി ഉപയോഗത്തിനെതിരെ ജനകീയ സഭകളുടെ സംഘാടനം ' സുചിന്തിതം സദസ് ' സംഘടിപ്പിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ വായനശാലയിൽ നടന്ന പരിപാടിയിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജ് ക്ലാസ് നയിച്ചു. മാസ്റ്റർ അഭിഷേക് സ്വാഗതവും,കുമാരി മഹാലക്ഷ്മി നന്ദിയും പറഞ്ഞു.