ആലപ്പുഴ: 20 മുതൽ 31 വരെ ചെങ്ങന്നൂർ മുനിസിപ്പൽ മൈതാനത്ത് നടക്കുന്ന ദേശീയ സരസ് മേളയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് ചെങ്ങന്നൂരിൽ നടക്കും. മന്ത്രി സജി ചെറിയാൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ശോഭ വർഗീസ് അദ്ധ്യക്ഷത വഹിക്കും. വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാർ, കൺവീനർമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ചെങ്ങന്നൂർ കെ,എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം റിലീഫ് സ്‌കൂൾ ഗ്രൗണ്ടിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത്.