ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്ന പാലിയേറ്റീവ് കെയർ നഴ്‌സിംഗ് കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി. പാലിയേറ്റീവ് കെയർ ട്രെയിനിംഗ് ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ്ജും സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടറുമായ ഡോ.കെ. വേണുഗോപാൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. നഴ്‌സുമാരായി വിവിധ സ്ഥാപനങ്ങൾ ജോലി ചെയ്യുന്ന 15 പേർക്കാണ് പരിശീലനം നൽകിയത്. പാലിയേറ്റീവ് കെയർ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രകുമാർ ട്രെയിനിങ് കോ-ഓർഡിനേറ്റർ ഡോ. സൗമ്യ, ഡോ.പ്രിൻസി തുടങ്ങിയവർ പങ്കെടുത്തു.