
ചെന്നിത്തല : റബർ ബോർഡ് മുൻ ജോയിന്റ് പ്രൊഡക്ഷൻ കമ്മീഷണർ ചെന്നിത്തല സൗത്ത് ദ്വാരകയിൽ പി.എം.മാധവൻ കുട്ടി നായർ ( ചെന്നിത്തല മാധവൻകുട്ടി-80) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സാഹിത്യ സമിതി സ്ഥാപക സെക്രട്ടറി, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡന്റ്, ചെന്നിത്തല പുത്തൻ പള്ളിയോട നിർമ്മാണ കമ്മിറ്റി കൺവീനർ, ക്ഷേത്ര സംരക്ഷണ സമിതി മാവേലിക്കര താലൂക്ക് രക്ഷാധികാരി, പ്രസിഡന്റ്, പമ്പ പരിരക്ഷണ സമിതി വൈസ് പ്രസിഡന്റ്, തഴക്കര ഐവാല ക്ഷേത്ര പ്രസിഡന്റ്, ആറന്മുള സുദർശനം ചാരിറ്റബിൾ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഓമന എം.നായർ. മകൻ: ഡോ.അനിൽ കുമാർ(പ്രിൻസിപ്പാൾ, കണ്ണാമാലി ചിന്മയ വിദ്യാലയം). മരുമകൾ: ചിന്നു യു.എസ്.നായർ.