
ന്യൂഡൽഹി: കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിപ്പോകുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. അങ്ങനെയൊരു വിഷയം അജണ്ടയിലില്ല. മുന്നണി മാറ്റം സംബന്ധിച്ചു ഒരു ചർച്ചയും നടന്നിട്ടില്ല. പാർട്ടി എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. എൽ.ഡി.എഫിൽ പൂർണതൃപ്‌തരാണ്. മതമേലദ്ധ്യക്ഷൻമാരും ഇടപെട്ടിട്ടില്ല. ഇടതുമുന്നണിയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് വ്യാജ വാർത്തകളിലൂടെ ലക്ഷ്യമിടുന്നത്. യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണ് ഈ വാർത്തകൾ. പാർട്ടിയെയും കെ.എം.മാണിയെയും അപമാനിക്കാനാണെന്നും അഭ്യൂഹങ്ങൾ പരിശോധിക്കുമെന്നും പറഞ്ഞു.