
ന്യൂഡൽഹി : ബംഗ്ലാദേശിലെ ഹിന്ദു സമുദായാംഗങ്ങളുടെയും കൃഷ്ണ ഭക്തരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും അവർക്ക് ഐക്യദാർഢ്യമർപ്പിച്ചും ഡൽഹിയിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. ഡൽഹി ഈസ്റ്റ് ഒഫ് കൈലാഷിലെ ഇസ്കോൺ ക്ഷേത്രത്തിൽ വിശ്വാസികൾ പ്രാർത്ഥിച്ചു. ഇന്നലെ ലോകവ്യാപകമായി പ്രാർത്ഥനാ സംഗമം നടത്താൻ ഇസ്കോൺ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നു. 1000ൽപ്പരം ഇസ്കോൺ ക്ഷേത്രങ്ങളിലും കേന്ദ്രങ്ങളിലും പ്രാർത്ഥാ സംഗമം നടന്നതായി ഇസ്കോൺ കമ്മ്യൂണിക്കേഷൻസ് (ഇന്ത്യ) ഡയറക്‌ടർ വ്രജേന്ദ്ര നന്ദൻ ദാസ് അറിയിച്ചു.