d

ന്യൂഡൽഹി: പുതിയ നിയമങ്ങൾ വേഗത്തിലുള്ള നീതി ഉറപ്പാക്കുമെന്നും ശിക്ഷാകാലാവധിക്ക് ശേഷം ആരും ജയിലിൽ കഴിയുന്നില്ലെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ കൊണ്ടുന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു. ചണ്ഡിഗറിൽ നടന്ന ചടങ്ങിൽ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നീ ക്രിമിനൽ നിയമങ്ങൾ നാടിന് സമർപ്പിച്ചു. 2024 ജൂലായ് ഒന്നു മുതൽ നിയമങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കിയിരുന്നു.

ഇന്ത്യക്കാരെ ശിക്ഷിക്കാൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി), ഇന്ത്യൻ തെളിവു നിയമം തുടങ്ങിയവയ്‌ക്ക് പകരമാണിവ.

സ്വതന്ത്രമായ ശേഷം നിരവധി ഭേദഗതികൾ വന്നെങ്കിലും നിയമങ്ങളുടെ സ്വഭാവം മാറിയില്ല. അടിമകൾക്ക് വേണ്ടിയുള്ള നിയമങ്ങളാണ് സ്വതന്ത്ര രാജ്യത്ത് തുടർന്നത്. നീതി വൈകുന്നത് നീതി നിഷേധമാണെന്ന ചൊല്ല് ഇനി കേൾക്കില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 2000 ജനുവരി മുതൽ നിയമ മേഖലയിൽ വിശദമായ ചർച്ചകൾക്ക് ശേഷമാണ് നിയമങ്ങൾക്ക് രൂപം നൽകിയത്. നിയമങ്ങൾ യാഥാർത്ഥ്യമാക്കിയതിന് സുപ്രീം കോടതി, ഹൈക്കോടതികൾ, ബാർ അംഗങ്ങൾ എന്നിവയോട് നന്ദി പറയുന്നു.