
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്ക് തോന്നും പോലെ വർദ്ധിപ്പിക്കുന്നത് തടയാൻ യാത്രാനിരക്കിൽ 24 മണിക്കൂറിനുള്ളിൽ മാറ്റം വരുത്താൻ വിമാനക്കമ്പനികൾക്ക് അനുവാദം നൽകിയിരുന്ന ചട്ടം നീക്കുമെന്ന് വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു. അതേസമയം വിമാന നിരക്ക് സർക്കാരിന്റെ നിയന്ത്രണത്തിൽ അല്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. 2023 നെ അപേക്ഷിച്ച് 2024 ൽ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞതായും ഉത്സവ സീസണുകളിൽ വിവിധ റൂട്ടുകളിൽ കുറഞ്ഞ നിരക്കിൽ ലഭ്യമായെന്നും മന്ത്രി അറിയിച്ചു. എന്നാൽ വിമാനക്കമ്പനികൾക്ക് അവരുടെ പ്രവർത്തന ആവശ്യങ്ങൾക്കനുസരിച്ച് നിരക്ക് നിർണ്ണയിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.