
ന്യൂഡൽഹി: പി.വി. അൻവർ തൃണമൂൽ കോൺഗ്രസുമായി ചർച്ച തുടങ്ങി. ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരളയെ തൃണമൂലിൽ ലയിപ്പിക്കാനാണ് അൻവറിന്റെ നീക്കമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ തൃണമൂൽ എം.പിമാരുമായി അദ്ദേഹം കൂടിക്കാഴ‌്ച നടത്തി. ഡൽഹിയിൽ ലീഗ്, കോൺഗ്രസ് നേതാക്കളെയും അൻവർ കണ്ടിരുന്നു.