
ന്യൂഡൽഹി: ഡൽഹിയിലെ 40ൽപ്പരം സ്‌കൂളുകൾക്ക് നേരെ ഇന്നലെ ബോംബ് ഭീഷണിയുയർന്നത് ആശങ്കയ്‌ക്ക് ഇടയാക്കി. പൊലീസും ബോംബ് സ്‌ക്വാഡും സ്‌കൂളുകളിലെത്തി വിശദമായ പരിശോധന നടത്തിയപ്പോൾ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. 30,000 യു.എസ് ഡോളർ നൽകിയില്ലെങ്കിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഇ മെയിലിൽ ഭീഷണി എത്തുകയായിരുന്നു. സ്‌കൂൾ അധികൃതർ കുട്ടികളെ ക്ലാസുകളിൽ നിന്ന് ഒഴിപ്പിച്ച് മാതാപിതാക്കൾക്കൊപ്പം അയച്ചു. ഡൽഹിയിലെ ക്രമസമാധാന നില മുമ്പൊരിക്കലും ഇത്രയും മോശമായിട്ടില്ലെന്ന് മുഖ്യമന്ത്രി അതിഷി കുറ്റപ്പെടുത്തി.