
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദു സമുദായം ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം. ആർ.എസ്.എസ് അടക്കം സംഘടനകളുടെ ആഭിമുഖ്യത്തിൽ നൂറുകണക്കിന് പേർ പ്രതിഷേധ പ്രകടനത്തിൽ അണിചേർന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഹിന്ദു വിഭാഗത്തിലുള്ളവരെ കൂട്ടക്കൊല നടത്തുകയാണ്. അക്രമങ്ങൾക്ക് ബംഗ്ലാദേശ് ഭരണകൂടം അറുതിയുണ്ടാക്കണം. ഐക്യരാഷ്ട്രസഭയുടെ ഇടപെടലുമുണ്ടാകണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ വൻ സുരക്ഷാ സന്നാഹം ചാണക്യപുരിയിലെ ബംഗ്ലാദേശ് ഹൈകമ്മിഷൻ മേഖലയിൽ ഒരുക്കിയിരുന്നു.