dtttt

ന്യൂഡൽഹി : ഭൂരിപക്ഷ സമുദായത്തിന്റെ ഇഷ്‌ടപ്രകാരമാകും രാജ്യം പ്രവർത്തിക്കുകയെന്ന അലഹബാദ് ഹൈക്കോടതി സിറ്രിംഗ് ജഡ്‌ജി ശേഖർ കുമാർ യാദവിന്റെ വിവാദ പ്രസംഗം പരിശോധിക്കാൻ സുപ്രീംകോടതി. പത്രവാർത്തകൾ ശ്രദ്ധയിൽപ്പെട്ടെന്നും അലഹബാദ് ഹൈക്കോടതിയോട് വിശദാംശങ്ങൾ തേടിയെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജഡ്‌ജിയുടെ പരാമർശം. മുസ്ലിം സമുദായാംഗങ്ങളെ അധിക്ഷേപിക്കുന്ന നിലയിലുള്ള മോശം വാക്കും പ്രയോഗിച്ചെന്ന് ആരോപണമുയർന്നു. ജഡ്ജിക്കെതിരെ നടപടി ആശ്യപ്പെട്ട് മുംസ്ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്ക് കത്ത് നൽകി. പ്രസംഗത്തിൽ ആശങ്ക രേഖപ്പെടുത്തി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചു.

 ജഡ്‌ജിയെ ഇംപീച്ച് ചെയ്യണം

ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് മുതി‌‌ർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് സിബൽ. ജഡ്‌ജിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ക്യാമ്പയിൻ ഫോർ ജുഡിഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്‌ക്ക് കത്തു നൽകി.