d

ന്യൂഡൽഹി: കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്‌ത അടക്കം ആറു പ്രതികളെ ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടു.

ഒഡീഷയിലെ കൽക്കരിപ്പാടങ്ങളിൽ ഖനനം നടത്താൻ അനുമതി നൽകിയതിൽ നവഭാരത് പവർ കമ്പനിയുമായി ചേർന്ന് അഴിമതിക്ക് കളമൊരുക്കിയെന്നാണ് ആരോപണം.അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരം കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പ്രത്യേക ജഡ്‌ജി സഞ്ജയ് ബൻസ‍ൽ വ്യക്തമാക്കി.2023 ജൂലായിൽ കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഇതേ കോടതി ഗുപ്‌തയെ മൂന്നു വർഷം തടവിനും,​പതിനായിരം രൂപ പിഴയ്‌ക്കും ശിക്ഷിച്ചിരുന്നു.