
ന്യൂഡൽഹി: കെ.പി.സി.സിക്ക് കീഴിൽ നാലു വകുപ്പുകളുടെ മേധാവികളെ നിയമിച്ച് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉത്തരവിറക്കി. സാക്കിർ ഹുസൈൻ ടി.എമ്മിനെ ന്യൂനപക്ഷ വകുപ്പിന്റെയും ജി. ലീലാകൃഷ്‌ണനെ ഫിഷർമെൻ കോൺഗ്രസിന്റെയും മജൂഷ് മാത്യൂസിനെ കർഷക കോൺഗ്രസിന്റെയും രഞ്ജിത് ബാലനെ പ്രൊഫഷണൽ കോൺഗ്രസിന്റെയും മേധാവികളായി നിയമിച്ചു.