kb-ganesh-kumar

ന്യൂ‌ഡൽഹി: ഗൂഗിൾ മാപ്പ് നോക്കിയാണ് ദേശീയപാത അതോറിട്ടി റോഡ് ഡിസൈൻ ചെയ്യുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാർ ഡൽഹിയിൽ പറഞ്ഞു. നിർമ്മാണത്തിൽ യാതൊരു ശാസ്ത്രീയ മാനദണ്ഡവും പാലിക്കുന്നില്ല. കോൺട്രാക്‌ടർമാരാണ് റോഡ് എങ്ങനെ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നത്. കേരളത്തെ നോക്കുകുത്തിയാക്കി കേന്ദ്രം അവർക്ക് പണം നൽകും. ഇന്ന് പാലക്കാട് എത്തുന്ന ഗണേശ്കുമാർ മന്ത്രി കെ. കൃഷ്‌ണൻകുട്ടിയുമായി ചർച്ച നടത്തും.