
ന്യൂഡൽഹി: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് അഞ്ചു വർഷത്തിലൊരിക്കൽ നടത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ നാളെ നിയമമന്ത്രി അർജ്ജുൻ റാം മേഘ്വാൾ ലോക്സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ എതിർപ്പ് കാരണം, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കും. 129-ാം ഭരണഘടനാ ഭേദഗതിക്കുള്ള ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി എന്നിവയ്ക്കുള്ള ഭേദഗതി ബില്ലുമാണ് അവതരിപ്പിക്കുക.