k-radhakrishnan

ന്യൂഡൽഹി: വയനട് അടക്കം വിവിധ ദുരന്തങ്ങളിൽ സായുധ സേന രക്ഷാപ്രവർത്തനം നടത്തിയതിനുള്ള ചെലവ് ചോദിച്ച കേന്ദ്രസർക്കാർ കേരളത്തെ അപമാനിക്കുകയാണെന്ന് സി.പി.എം എംപി കെ. രാധാകൃഷ്ണൻ. കേന്ദ്രം രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും താല്പര്യങ്ങളെ സംരക്ഷിക്കേണ്ടവരാണ്. കേന്ദ്ര സർക്കാരിലേക്ക് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നികുതി കൊടുക്കുന്നുണ്ട്. ദുരന്തങ്ങളിൽ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞുമാറുന്നത് ശരിയല്ല. പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കേരളത്തെ കുറ്റപ്പെടുത്താനും സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കാനുമാണ് ശ്രമം. സംസ്ഥാന സർക്കാർ ചട്ടങ്ങൾ പാലിച്ചാണ് എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. മൃതദേഹങ്ങളുടെ ഡി.എൻ.എ ടെസ്റ്റ്‌ നടത്തിയ ചെലു ചെലവുപോലും കേന്ദ്രം വഹിച്ചില്ല.