a

ന്യൂഡൽഹി: പീഡനക്കേസ് പ്രതികളെ രാസവസ്‌തു കുത്തിവച്ച് ഷണ്ഡീകരിക്കണമെന്ന ഹർജിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി വനിതാ അഭിഭാഷക അസോസിയേഷന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സ്ത്രീകൾക്കെതിരെ ഹീനകരമായ കുറ്രകൃത്യങ്ങൾ നടത്തുന്ന പ്രതികളുടെ ദേശീയ രജിസ്ട്രി തയ്യാറാക്കണം. കുറ്റക്കാർക്ക് ജാമ്യം ലഭിക്കാത്ത തരത്തിൽ നിയമനിർമ്മാണം വേണം. സംഭവം നടന്ന് ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഹർജി.