ന്യൂഡൽഹി: ലോക്‌സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള 129-ാം ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഇന്നലെ അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച മാറ്റിവയ്ക്കുകയായിരുന്നു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിക്കുന്ന ബിൽ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങിയ പാർലമെന്ററി സമിതിക്ക് അയയ്‌ക്കാൻ നിർദ്ദേശിക്കും.സമിതിയിലേക്ക് ഇന്നു തന്നെ വിവിധ പാർട്ടി പ്രതിനിധികളുടെ പേര് നിർദ്ദേശിക്കണം. ഇതിനായുള്ള ചർച്ചകൾക്കു വേണ്ടിയാണ് ബിൽ അവതരണം നീട്ടിയതെന്നാണ് സൂചന. ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ സമിതി അദ്ധ്യക്ഷ സ്ഥാനം ബി.ജെ.പിക്കായിരിക്കും.