
ന്യൂഡൽഹി : കർണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണയെ എം.എസ്. സുബ്ബുലക്ഷ്മി പുരസ്കാരം നൽകി മദ്രാസ് സംഗീത അക്കാഡമി ഞായറാഴ്ച ആദരിച്ചെങ്കിലും മറിച്ചൊരു നിലപാടെടുത്തിരിക്കുകയാണ് സുപ്രീംകോടതി. സുബ്ബുലക്ഷ്മി പുരസ്കാരം നേടിയ സംഗീതജ്ഞനെന്ന് അവകാശപ്പെടരുതെന്ന് കൃഷ്ണയ്ക്ക് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ നിർദ്ദേശം നൽകി. ഉത്തരവ് ടി.എം. കൃഷ്ണയുടെ കഴിവിനെ കുറച്ചു കാണുന്നതല്ലെന്നും വ്യക്തമാക്കി. എം.എസ്. സുബ്ബുലക്ഷ്മിയുടെ പേരക്കുട്ടിയായ വി. ശ്രീനിവാസനാണ് പുരസ്കാര വിതരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീനിവാസന്റെ ഹർജി അനുവദിച്ചുള്ള മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തേ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് കൃഷണയ്ക്ക് അവാർഡ് നൽകിയത്.