
ന്യൂഡൽഹി : ശൈത്യത്തിൽ വിറയ്‌ക്കുകയാണ് ഡൽഹി. ഇന്നലെ 3.5 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. തുടർച്ചയായി രണ്ടാം ദിവസമാണ് താപനില അഞ്ച് ഡിഗ്രിക്കും താഴെ പോകുന്നത്. വരുംദിവസങ്ങളിൽ ഒന്നു മുതൽ രണ്ടു ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഞ്ഞു കാരണം പലയിടത്തും കാഴ്ചാപരിധി കുറഞ്ഞു. രാജ്യതലസ്ഥാനത്ത് വായു മലിനീകരണവും രൂക്ഷമായി. ഇന്നലെ വായു നിലവാര സൂചിക വളരെ മോശം വിഭാഗത്തിലെ 355 രേഖപ്പെടുത്തി. ഇതേ തുടർന്ന് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. കെട്ടിടങ്ങൾ പൊളിക്കുന്നത് തുടങ്ങിയ പ്രവൃത്തികൾ വിലക്കി.