ldldldllld

ന്യൂഡൽഹി : ഒഴിഞ്ഞുകിടക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവിയിൽ ഉടൻ നിയമനമുണ്ടാകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരാണ് സജീവം. അതേസമയം, ജസ്റ്റിസ് കെ.എം. ജോസഫിനായി പ്രതിപക്ഷം രംഗത്തുണ്ടെന്നാണ് സൂചന. പേരുകൾ മുൻകൂറായി കൈമാറാത്തതിൽ യോഗത്തിൽ പങ്കെടുത്ത ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും വിയോജിപ്പ് രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചർച്ചയിൽ പങ്കെടുത്തു. ജസ്റ്റിസ് അരുൺ മിശ്ര ജൂൺ ഒന്നിന് വിരമിച്ചതു മുതൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദം ഒഴിഞ്ഞുകിടക്കുകയാണ്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസിനെയോ ജഡ്‌ജിയെയോ ആണ് അദ്ധ്യക്ഷനാക്കുന്നത്.