d

ന്യൂഡൽഹി: പാർലമെന്റ് വളപ്പിൽ സംഘർഷത്തിനിടെ രണ്ട് ബി.ജെപി എം.പിമാർക്ക് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾക്കായി പൊലീസ് പാർലമെന്റ് സുരക്ഷാ വിഭാഗത്തെ സമീപിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും ശേഖരിക്കും.

എം.പിമാരായ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രാജ്പുത് എന്നിവരെ രാഹുൽ മനപൂർവം പരിക്കേൽപ്പിച്ചു എന്നു കാണിച്ച് ബി.ജെ.പി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് കൈംബ്രാഞ്ചിന് കൈമാറി.അതിനിടെ പാർലമെന്റ് വളപ്പിൽ ബി.ജെ.പി എം.പിമാർ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിൽ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് പൊലീസ് നിയമോപദേശം തേടി.