d

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മഹായുമതി സർക്കാരിൽ പ്രധാന വകുപ്പുകളിൽ തീരുമാനമായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമം, ജുഡീഷ്യറി എന്നിവയ്‌ക്കൊപ്പം നിർണായകമായ ആഭ്യന്തര വകുപ്പും കൈയാളും.അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണ വികസനം, നഗര വികസനം, ഭവനം, പൊതുമരാമത്ത് വകുപ്പുകൾ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ഏൽപ്പിച്ചു.


എൻ.സി.പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ കഴിഞ്ഞ സർക്കാരിലേതു പോലെ ധനകാര്യം തുടരും. ആസൂത്രണ, എക്സൈസ് വകുപ്പുകളുടെ ചുമതലയുമുണ്ട്. ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് വകുപ്പുകളിൽ തീരുമാനമായത്. മറ്റ് പ്രധാന വകുപ്പുകൾ:

ചന്ദ്രശേഖർ ബവൻകുലെ- റവന്യൂ, രാധാകൃഷ്ണ വിഖേ പാട്ടീൽ- ജലവിഭവം,ഹസൻ മുഷ്‌രിഫ്- മെഡിക്കൽ വിദ്യാഭ്യാസം.