dsf

ന്യൂഡൽഹി: മാസപ്പടി ആരോപണത്തിലെ എസ്.എഫ്.ഐ.ഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കരിമണൽ കമ്പനി സി.എം.ആർ.എൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാനായി ജനുവരി 20ലേക്ക് മാറ്റി. വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി നൽകാനും ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ സിംഗിൾ ബെഞ്ച് നിർദേശിച്ചു.

ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് കമ്മിഷൻ തീർപ്പാക്കിയ വിഷയത്തിൽ മറ്റു അന്വേഷണങ്ങൾ കഴിയില്ലെന്ന സി.എം.ആർ.എൽ വാദം എസ്.എഫ്.ഐ.ഒ തള്ളി. ആദായ നികുതി വകുപ്പും എസ്.എഫ്.ഐ.ഒ വാദത്തെ പിന്തുണച്ചു. സെറ്റിൽമെന്റ് കമ്മിഷൻ ഉത്തരവുകൾ അന്വേഷണത്തെ ബാധിക്കില്ല. രേഖകൾ കൈമാറാവുന്ന ഏജൻസികളുടെ പട്ടികയിൽ എസ്.എഫ്.ഐ.ഒ ഉണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അഴിമതി മറയ്‌ക്കാൻ സി.എം.ആർ.എൽ രാഷ്ട്രീയക്കാർക്ക് അടക്കം പണം നൽകിയെന്നും എസ്.എഫ്.ഐ.ഒ ആരോപിച്ചു.

വിധി പറയാൻ മാറ്റിയതിനാൽ കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ ബി.ജെ.പി നേതാവും അഭിഭാഷകനുമായ ഷോൺ ജോർജ് പിൻവലിച്ചു.