bjped

ന്യൂഡൽഹി: രാജ്യത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടികൾക്ക് വ്യക്തികൾ, ട്രസ്റ്റുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 2023-2024 വർഷം ലഭിച്ച സംഭാവനാ വിവരങ്ങൾ പുറത്തു വിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ബി.ജെ.പിക്ക് ലഭിച്ചത് 2022-23ലേക്കാൾ മൂന്നിരട്ടിയാണ്- 2,244 കോടി (2022-23ൽ 776.82 കോടി.) കോൺഗ്രസിന് 288.9 കോടി ലഭിച്ചു(2022-23ൽ 79.9 കോടി). നിലവിൽ സംസ്ഥാന ഭരണമോ, എം.പിയോ ഇല്ലാത്ത തെലങ്കാനയിലെ ഭാരത് രാഷ്‌ട്രീയ സമിതിക്ക്(ബി.ആർ.എസ്) കോൺഗ്രസിനെക്കാൾ തുക ലഭിച്ചു- 580കോടി.

ബി.ജെ.പിയുടെ മൂന്നിലൊന്നും കോൺഗ്രസിന്റെ പകുതിയിലധികവും സംഭാവനകളും പ്രൂഡന്റ് ഇലക്ട്രറൽ ട്രസ്റ്റിൽ നിന്നാണ്. ബി.ജെ.പിക്ക് 723.6 കോടിയും, കോൺഗ്രസിന് 156.4 കോടിയും. കൂടുതൽ തുക സംഭാവന ചെയ‌്‌ത മറ്റ് കമ്പനികൾ: ഡി.എൽ.എഫ് -100 കോടി, ആർസലർ മിത്തൽ -75കോടി, മാരുതി സുസുക്കി- 60 കോടി, മേഘ എൻജിനിയറിംഗ്- 50കോടി

ബി.ജെ.പി, കോൺഗ്രസ് സംഭാവനകളിൽ ഇലക്ട്രറൽ ബോണ്ടുകൾ ഉൾപ്പെടുന്നില്ല. ബി.ആർ.എസ് അടക്കം ചില പ്രാദേശിക പാർട്ടികളുടെ 2023-24 സംഭാവനകളിൽ ഇലക്ട്രറൽ ബോണ്ടുകളും ഉൾപ്പെടുന്നു. ബി.ആർ.എസ്: 495.5 കോടി, ഡി.എം.കെ: 60 കോടി, വൈ.എസ്.ആർ. കോൺഗ്രസ്: 121.5 കോടി, ജെ.എം.എം: 11.5 കോടി.കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പ്രതിയായ 'ലോട്ടറി രാജാവ് " സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ഇലക്ട്രറൽ ബോണ്ട് വഴി ബി.ജെ.പിക്ക് നൽകിയത് 3 കോടി.


ഇലക്ട്രറൽ

ട്രസ്റ്റ് വഴി:

ബി.ജെ.പി- 850 കോടി (പ്രൂഡന്റ് 723.6 കോടി, കോൺഗ്രസ്:-156 കോടി(പ്രുഡന്റ്), ബി.ആർ.എസ്-85 കോടി(പ്രുഡന്റ്), വൈ.എസ്.ആർ കോൺഗ്രസ്-62.5 കോടി(പ്രുഡന്റ്), ടി.ഡി.പി-33 കോടി(പ്രുഡന്റ്),ഡി.എം.കെ- 8കോടി(ട്രയംഫ്, ജയഭാരത്)

മറ്റ് പാർട്ടികളുടെ

സംഭാവന

ആം ആദ്‌മി പാർട്ടി- 11.1 കോടി(2022-23: 37.1 കോടി)

സി.പി.എം- 7.6 കോടി(2022-23: 6.1 കോടി)

ടി.ഡി.പി-100 കോടി