s

ഇന്ത്യയ്ക്ക് മഹാനായ മനുഷ്യനെയും ഫ്രാൻസിന് ഒരു യഥാർത്ഥ സുഹൃത്തിനെയും നഷ്ടപ്പെട്ടു.

രാജ്യത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഇന്ത്യയുടെ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു മൻമോഹൻസിംഗ്. ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.

- രാമചന്ദ്ര പൗഡൽ, നേപ്പാൾ പ്രസിഡന്റ്

ദേശീയ അതിരുകൾക്കപ്പുറം സ്വാധീനമുള്ള ദീർഘവീക്ഷണമുള്ള ഒരു നേതാവിനെയാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.

- അനുര കുമാര ദിസനായകെ,

ശ്രീലങ്കൻ പ്രസിഡന്റ്

രാജ്യത്തിന് നല്ലത് എന്ത് എന്നു ചിന്തിച്ച നേതാവാണ്. ഞാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ആർ.ബി.ഐ ഗവർണറായിരുന്നു. ആ സമയം മുതൽ തുടങ്ങിയ ബന്ധമാണ്.

- ശരദ് പവാർ, എൻ.സി.പി നേതാവ്

രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിച്ച നേതാവാണ്. അദ്ദേഹം ധനമന്ത്രിയായപ്പോൾ ഞാൻ പ്രതിപക്ഷത്തായിരുന്നു. അവിശ്വസനീയമാംവിധം രാജ്യത്തെ സേവിച്ചു.

-എച്ച്.ഡി. ദേവഗൗഡ, മുൻ പ്രധാനമന്ത്രി