g

ന്യൂഡൽഹി: അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാർ അടക്കം കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കി ഡൽഹി പൊലീസ്. എട്ട് ബംഗ്ലാദേശി കുടിയേറ്റക്കാരെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) വഴി കണ്ടെത്തി സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചെന്ന് പൊലീസ് പറഞ്ഞു. തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ വർദ്ധിക്കുന്നതായുള്ള ആശങ്കകൾക്കിടെയാണിത്.

സൗത്ത് വെസ്റ്റ് ഡൽഹിയിലെ രംഗ്പുരി മേഖലയിൽ ആറ് കുട്ടികൾക്കും ഭാര്യ പരിണാ ബീഗത്തിനുമൊപ്പം താമസിച്ച ജഹാംഗീർ, ബംഗ്ലാദേശ് ധാക്കയിൽ നിന്ന് വന്നതാണെന്ന് പൊലീസ് പറഞ്ഞു. അതിർത്തിയിലെ കാടുകളിലൂടെ ജഹാംഗീർ ആണ്ആദ്യം ഇന്ത്യയിലെത്തിയത്. പിന്നീട് ബംഗ്ളാദേശിൽ പോയി ഭാര്യയെയും മക്കളെയും കൊണ്ടുവന്നു. ബംഗ്ളാദേശി തിരിച്ചറിയൽ രേഖകൾ നശിപ്പിച്ചു.തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ അനധികൃത കൃത്യമായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്താൻ പരിശോധനകൾ കൂട്ടിയിട്ടുണ്ട്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രഹസ്യാന്വേഷണത്തിന് പ്രത്യേക സംഘത്തെ വിന്യസിച്ചു. പശ്ചിമ ബംഗാളിൽ& നിന്നുള്ള 400 കുടുംബങ്ങളെ പരിശോധിച്ചു. ഇവരുടെ പശ്ചിമ ബംഗാളിലെ വിലാസം ശരിയാണോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ അയച്ചു.