jh

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശങ്ങൾക്കെതിരായ 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ' പ്രചാരണം ജനുവരി മൂന്നിന് തുടങ്ങുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ജനുവരി 25 മുതൽ 2026 ജനുവരി 25വരെ 'സംവിധാൻ ബച്ചാവോ രാഷ്ട്രീയ പദയാത്ര' നടത്തും. ജനുവരി 26ന് അംബേദ്കറുടെ ജന്മസ്ഥലത്ത് റാലി തുടങ്ങിയവ നടത്തും.

പ്രചാരണ പരിപാടി
ഡിസംബർ 26ന് കർണാടകയിലെ ബെൽഗാമിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ തീരുമാനിച്ചെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ നിര്യാണത്തെ തുടർന്ന് നീട്ടുകയായിരുന്നു.