
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിസഭാംഗങ്ങളോ പോകാതിരുന്നത് കേരളത്തിന് നാണക്കേടെന്ന് മുതിർന്ന ബി.ജെ.പി നേതാവ് വി മുരളീധരൻ.
സംസ്ഥാനത്തിന്‍റെ ആതിഥ്യ മര്യാദയ്ക്ക് ചേർന്നതല്ല ഈ നിലപാട് . സി.പി.എമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാതിരുന്നതും സർവകലാശാല ഭരണത്തിലടക്കം ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയതുമാണ് ആരിഫ് മുഹമ്മദ് ഖാനോടുള്ള വിരോധത്തിന് കാരണം. രാജ്ഭവനെ സാധാരണക്കാരുമായി അടുപ്പിച്ച ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തിന്റെ ജനപക്ഷ നിലപാടുകൾ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിലുണ്ടാകുമെന്നും വി.മുരളീധരന്‍ പറഞ്ഞു.