
കൊച്ചി: അസോച്ചം സ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജി.എസ്.ടിയും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തിൽ രവിപുരം മേഴ്സി ഹോട്ടലിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ജി.എസ്.ടി എറണാകുളം ജോയിന്റ് കമ്മിഷ്ണർ പ്രജനി രാജൻ വർക്ക്ഷോപ്പ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ചെയർമാർ രാജ സേതുനാഥ് അദ്ധ്യക്ഷനായി. ചാർട്ടേഡ് അക്കൗണ്ടന്റ് സ്റ്റാൻലി ജെയിംസ് ക്ലാസുകൾ നയിച്ചു. ജി.എസ്.ടി കൗൺസിൽ പാസാക്കിയ പുതിയ നിയമവും വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകളും ക്ലാസിൽ ചർച്ചാവിഷയമായി. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ മാനേജർ കൃഷ്ണ മോഹൻ, അസോച്ചം സ്റ്റേറ്റ് കോർഡിനേറ്റർ സുശീൽ കുമാർ എന്നിവർ സംസാരിച്ചു.