y

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എ.എം.ഒ ആർട്ട് ഗ്യാലറി സംഘടിപ്പിക്കുന്ന തത്സമയ ചിത്രരചനയും പ്രദർശനവും കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പ്രകാശ് അയ്യർ അദ്ധ്യക്ഷനായി. എ.എം.ഒ ആർട്ട് ഗ്യാലറിയുടെ നേതൃത്വത്തിൽ 21 കലാകാരന്മാർ ക്ഷേത്രനടയിലുള്ള കളഞ്ചം പാലസിൽ തത്സമയം ചിത്രങ്ങൾ വരയ്ക്കും. ആറാട്ട് ദിവസം ചിത്രങ്ങളുടെ മിഴി തുറക്കൽ ചടങ്ങ് നടക്കും. ക്യൂറേറ്റർ സി.ബി. കലേഷ് കുമാർ, നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരൻ, ടി.പി.സലിം കുമാർ, ദേവസ്വം ഓഫീസർ രഘുരാമൻ, കൗൺസിലർ രാധിക വർമ്മ, കെ.എസ്.ഇ.ബി എ.എക്സ്.ഇ ബിജു എന്നിവർ സംസാരിച്ചു.