നെടുമ്പാശേരി: അടുവാശേരി മലായിക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രഭൂമി ദേവന്റെ ഭൂമിയായി നിലനിർത്താൻ അധികൃതർ തയ്യാറാകണമെന്ന് ഭക്തജന സംഘടനയും ഹിന്ദു ഐക്യവേദിയും ആവശ്യപ്പെട്ടു. പറവൂർ അഡീഷണൽ ജില്ലാ കോടതി വിധിപ്രകാരം ഭൂമി സംരക്ഷിക്കണം. തണ്ടപ്പേരിലെ കൃത്രിമം സംബന്ധിച്ച കോടതി വിധി പരിശോധിച്ച് മലമേൽ ദേവസ്വത്തിന്റെ ഭൂമിയായി സംരക്ഷിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സുരേഷ്, ഭക്തജന സമിതി ഭാരവാഹികളായ വി.എസ്. ഉല്ലാസ്, എം.കെ. സുബ്രഹ്മണ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.