കാക്കനാട്: സി.പി.എം തൃക്കാക്കര ഏരിയാ സമ്മേളനം 19 മുതൽ 22 വരെ നടക്കും. കെന്നടിമുക്ക് സെന്റ്. ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്യും. തൃക്കാക്കര കേന്ദ്രീകരിച്ച് ഏരിയ കമ്മിറ്റി രൂപീകരിക്കപ്പെട്ട ശേഷം ചേരുന്ന ആദ്യ സമ്മേളനമാണിതെന്ന് ഏരിയ സെക്രട്ടറി അഡ്വ.എ.ജി. ഉദയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതാക, കൊടിമര, ബാനർ ജാഥകൾ, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, കലാ-കായിക പരിപാടികൾ, ക്വിസ് മത്സരം തുടങ്ങിയവ നടക്കും.

നാളെ വൈകിട്ട് 5 ന് കോരു ആശാൻ സ്ക്വയറിൽ നടക്കുന്ന കലാ സന്ധ്യയോടെ പ്രചാരണ പരിപാടികൾക്ക് തുടക്കമാവും.